ഈസ്റ്റർ ദിനത്തിൽ സേക്രഡ് ഹാർട്ട് പള്ളി സന്ദര്‍ശിച്ച് പ്രധാനമന്ത്രി; പ്രാർഥനയിൽ പങ്കെടുത്തു

ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനവും

Update: 2023-04-09 16:28 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തി. ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു ക്രൈസ്തവ ദേവാലയം സന്ദർശിക്കുന്നത്. കർണാടക സന്ദർശനത്തിന് ശേഷം ഡൽഹിയിലെത്തിയ പ്രധാനമന്ത്രി നേരെ പള്ളിയിലെത്തുകയായിരുന്നു. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കോട്ടൂർ, ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

Advertising
Advertising

20 മിനിറ്റോളം ദേവാലയത്തിൽ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയിൽ നടന്ന പ്രാർഥനയിലും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു പള്ളിയിലേക്ക് കടക്കാൻ അനുമതി. പള്ളിയങ്കണത്തിൽ പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.

മോദിയുടെ സന്ദർശനം സന്തോഷകരമാണെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര വ്യക്തമാക്കി. ഈസ്റ്റർ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരെ നേരില്‍കണ്ട് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി. മതമേലധ്യക്ഷന്മാരെ കണ്ടപ്പോള്‍ സംസ്ഥാന,ജില്ലാ നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.

രാവിലെ എട്ടരയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തിയാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബിഷപ്പിനെ കണ്ടത്. അരമണിക്കൂര്‍ ബിഷപ്പ് തോമസ് ജെ നെറ്റോയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ഈസ്റ്റര്‍ ദിനത്തിലെ സൗഹൃദകൂടിക്കാഴ്ചയെന്ന് വി. മുരളീധരന്‍റെ വിശദീകരണം. സന്ദര്‍ശനത്തെ സി.പി.എമ്മും കോണ്ഗ്രസും വിമര്‍ശിച്ചു. ബിജെപിയുടേയത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സി.പി.എം സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News