Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി വിശദവാദം കേൾക്കും. അടുത്തമാസം 16 മുതലാണ് വാദം കേൾക്കുക. തുടർ ദിവസങ്ങളിലും വാദം തുടരാനാണ് തീരുമാനം. കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണെന്നും ഇതിനാൽ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്ന് എസ്എഫ്ഐഒ ആവശ്യപ്പെട്ടു.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദേശിച്ചിരുന്നു. നിലവിലെ ഹരജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ഡൽഹി ഹൈക്കോടതി നിർദേശിച്ചത്.