ബലാത്സംഗക്കേസില്‍ 10 വര്‍ഷത്തോളം ജയിലില്‍; പുറത്തിറങ്ങിയ ശേഷം അഞ്ചു വയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

സത്നയിലുള്ള ദലിത് ബാലികയെ പീഡിപ്പിച്ച കേസില്‍ രാക്കു എന്ന രാകേഷ് വർമയാണ് അറസ്റ്റിലായത്

Update: 2023-08-17 05:33 GMT

പ്രതീകാത്മക ചിത്രം

സത്ന: ബലാത്സംഗക്കേസിൽ പത്തുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള്‍ സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റില്‍. സത്നയിലുള്ള ദലിത് ബാലികയെ പീഡിപ്പിച്ച കേസില്‍ രാക്കു എന്ന രാകേഷ് വർമയാണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

പത്തു വര്‍ഷത്തോളം ജയിലില്‍ കിടന്നെങ്കിലും പശ്ചത്താപത്തിന്‍റെ ഒരു കണിക പോലും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒന്നര വർഷം മുമ്പ് ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പെൺകുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് അഞ്ചു വയസുകാരിയുടെ മുത്തശ്ശി നടത്തിയ തിരച്ചിലില്‍ കുറച്ച് ദൂരത്ത് രക്തം വാർന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Advertising
Advertising

മിഠായി നല്‍കാമെന്ന് പറഞ്ഞ് രാകേഷ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും ഓട്ടോയില്‍ കൃഷ്ണ നഗർ ഭാഗത്തേക്ക് പോയി. മുത്തശ്ശി നിലവിളിച്ച് ആളെ കൂട്ടിയപ്പോളാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2012-ൽ കോൾഗ്‌വാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലര വയസുകാരിയെ പ്രതി ബലാത്സംഗം ചെയ്‌തിരുന്നുവെന്നും ഇതിന് കോടതി 10 വർഷം തടവ് വിധിച്ചിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു. എന്നാൽ നല്ല നടപ്പിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തെ ശിക്ഷ ഒഴിവാക്കി 18 മാസം മുമ്പ് ജയിലിൽ നിന്ന് രാകേഷ് പുറത്തിറങ്ങിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News