അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; അധ്യാപകന് 5 വര്‍ഷം തടവ്

പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാളുടെ അമ്മ 2019 സെപ്തംബറില്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തിരുന്നു

Update: 2024-01-31 05:15 GMT

പ്രതീകാത്മക ചിത്രം

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 28കാരനായ സ്കൂള്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കുട്ടികളുടെ സംരക്ഷകനാകേണ്ട അധ്യാപകന്‍റെ ഇത്തരം ഹീനമായ പ്രവൃത്തികള്‍ പീഡനത്തിന് ഇരയായ കുട്ടികളില്‍ ആജീവാനന്ത മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിച്ചുവെന്ന് പ്രത്യേക ജഡ്‍ജി സീമ ജാദവ് ചൊവ്വാഴ്ച ഉത്തരവിൽ പറഞ്ഞു.പ്രതി സാധാരണക്കാരനല്ലെന്നും മറ്റു തൊഴിലുകളെ സ്വാധീനിക്കുന്ന ഒരു മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും കോടതി നിരീക്ഷിച്ചു. സബർബൻ ഗോവണ്ടിയിലെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനാണ് സ്വന്തം ക്ലാസിലുള്ള പന്ത്രണ്ട് വയസിന് താഴെയുള്ള മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാളുടെ അമ്മ 2019 സെപ്തംബറില്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്തിരുന്നു. പീഡനത്തിനിരയായ മൂന്ന് പേരും അഞ്ചാം ക്ലാസ് വിദ്യാർഥികളാണെന്നും പ്രതി അവരുടെ ക്ലാസ് ടീച്ചറാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. തങ്ങളെ എപ്പോഴും അധ്യാപകന്‍ മോശമായി സ്പര്‍ശിച്ചിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇരകളുടെ മൊഴി അവിശ്വസിക്കാൻ ഒരു കാരണവുമില്ലെന്ന് കോടതി വ്യക്തമാക്കി, ഇത് മറ്റ് സാക്ഷികളും സ്ഥിരീകരിക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News