മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജൂഡീഷ്യൽ കസ്റ്റഡി നീട്ടി

ജൂലൈ ഒൻപത് വരെയാണ് നീട്ടിയത്

Update: 2025-06-06 08:22 GMT

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ ഒൻപത് വരെയാണ് നീട്ടിയത് .വിഡിയോ കോൺഫറൻസിങ് വഴിയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. റാണയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന്‌ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് തേടി.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് റാണ. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു. പാക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കറെ ത്വയിബയും ഐഎസ്‌ഐയുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News