യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ച സംഭവം; ഗുജറാത്തിൽ ഏഴ് പൊലീസുക്കാർക്കെതിരെ കേസ്

ഹനീഫ് ഖാനും മകൻ മദീൻ ഖാനും കൊല്ലപ്പെട്ട ഗെഡിയ ഗ്രാമത്തിലെ വിവാദമായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Update: 2025-06-01 06:25 GMT

അഹമ്മദാബാദ്: നാല് വർഷം പഴക്കമുള്ള ഏറ്റുമുട്ടൽ കൊലപാതകത്തിൽ ഗുജറാത്തിലെ ബജാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്കെതിരെ കേസ്. ഹനീഫ് ഖാനും മകൻ മദീൻ ഖാനും കൊല്ലപ്പെട്ട ഗെഡിയ ഗ്രാമത്തിലെ വിവാദമായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗുജ്‌സിറ്റോക് നിയമപ്രകാരം പ്രതിയായ ഹനീഫ് ഖാൻ പട്ട്ഡിയിലെ ഗെഡിയ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് രേഖകൾ പ്രകാരം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹനീഫ് ഖാൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പ്രതികാര നടപടിയായി വെടിയുതിർത്തതിൽ ഹനീഫ് ഖാനും മകനും കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ചൂണ്ടിക്കാട്ടി ഹനീഫ് ഖാന്റെ മകള്‍ സുഹാന കോടതിയെ സമീപിച്ചു. ട്രാക്ടര്‍ പാടത്തേക്ക് കൊണ്ടുപോവാന്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ ഹനീഫ്ഖാനെ പൊലീസ് പിടിച്ചു കൊണ്ടുപോയി  വെടിവച്ചു കൊന്നെന്നാണ് ഹർജിയിൽ പറയുന്നത്. ഹനീഫ് ഖാനെ പിടിക്കുമ്പോള്‍ തടഞ്ഞ ജനക്കൂട്ടത്തിനെതിരെ പൊലീസ് കേസെടുത്തതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം നൽകിയ ഹർജി 2025 ഏപ്രിലിൽ ധ്രംഗധ്ര കോടതി ഉദ്യോഗസ്ഥർക്കെതിരെ ഔപചാരികമായി പരാതി നൽകാൻ ഉത്തരവിട്ടു. കോടതി നിർദ്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം കേസ് ഫയൽ ചെയ്തു. വിരേന്ദ്രസിംഹ് ജഡേജ, രാജേഷ് സാവ്ജിഭായ്, ശൈലേഷ് പഹ്ലാദ്ഭായ്, കിരിത് ഗണേഷ്ഭായ്, ദിഗ്‌വിജയ്‌സിങ്, ഗോവിന്ദ്ഭായ്, പ്രഹ്ലാദ് പ്രഭുഭായ് എന്നീ പൊലീസുക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 'ഞങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. എന്റെ അച്ഛനെയും സഹോദരനെയും കൊന്ന പൊലീസിനെതിരെ കോടതി കർശന നടപടി സ്വീകരിക്കും.' ഹനീഫ് ഖാന്റെ മകൾ സുഹാന പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News