'ഹിന്ദുക്കളുടെ വീടുകൾ മുസ്‌ലിംകൾ വാങ്ങുന്നു' മുംബൈയിൽ 'ഭവന ജിഹാദ്' ആരോപണവുമായി ശിവസേന

മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ ജോഗേശ്വരിയിലെ രണ്ട് ചേരി പുനർവികസന പദ്ധതികളിൽ ഹിന്ദുക്കളുടെ വീടുകൾ മുസ്‌ലിംകൾക്ക് നൽകാൻ നിർമാതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ശിവസേന ഉപനേതാവും മുൻ എംപിയുമായ സഞ്ജയ് നിരുപം ആരോപിച്ചു

Update: 2025-08-05 07:09 GMT

മുംബൈ: മുംബൈയിലെ രണ്ട് ചേരി പുനർവികസന പദ്ധതികളിൽ 'ഭവന ജിഹാദ്' ആരോപിച്ച് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ ജോഗേശ്വരിയിലെ രണ്ട് ചേരി പുനർവികസന പദ്ധതികളിൽ ഹിന്ദുക്കളുടെ വീടുകൾ മുസ്‌ലിംകൾക്ക് നൽകാൻ നിർമാതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ശിവസേന ഉപനേതാവും മുൻ എംപിയുമായ സഞ്ജയ് നിരുപം ആരോപിച്ചു.

പുനർവികസന പദ്ധതികളിൽ പുതുതായി ചേർത്ത 51 വീടുകളും മുസ്‌ലിംകൾക്ക് അനുവദിച്ചതായി സഞ്ജയ് പറഞ്ഞു. ഇതിൽ 30 വീടുകൾ ഒരു നിർമാതാവിന്റെ രണ്ട് ആൺമക്കളുടെ പേരിലാണെന്നും സഞ്ജയ് നിരുപം അവകാശപ്പെട്ടു. 'മുമ്പ് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വീടുകൾ മുസ്‌ലിംകൾ വാങ്ങിയതിന്റെ ഫലമായി ആ പ്രദേശം മുഴുവൻ ഇപ്പോൾ മുസ്‌ലിം ഭൂരിപക്ഷമായി മാറിയിരിക്കുന്നു.' സഞ്ജയ് നിരുപം ആരോപിച്ചു. രണ്ടാമത്തെ പദ്ധതിയിൽ തുടക്കത്തിൽ 67 വീടുകളുണ്ടായിരുന്നു. അതിൽ ആറ് മുസ്‌ലിം കുടുംബങ്ങൾ മാത്രമേയുള്ളൂവെന്നും സഞ്ജയ് നിരുപം പറഞ്ഞു.

Advertising
Advertising

'എന്നാൽ പുനർവികസനത്തിനുശേഷം വീടുകളുടെ എണ്ണം 123 ആയി ഉയർന്നു. അധിക യൂണിറ്റുകൾ മുസ്‌ലിംകൾക്ക് വിറ്റതായി ആരോപിക്കപ്പെടുന്നു.' സഞ്ജയ് നിരുപം പറഞ്ഞു. മുമ്പ് ആ സ്ഥലത്ത് ഒരു ഗണേശ ക്ഷേത്രവും ദേവി മണ്ഡപത്തിനുള്ള സ്ഥലവും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത് നീക്കം ചെയ്തിട്ടുണ്ടെന്നും ആ സ്ഥലത്ത് ഒരു മദ്രസ ഉണ്ടെന്നും നിരുപം അവകാശപ്പെട്ടു. ചേരി പുനരധിവാസ അതോറിറ്റി (എസ്‌ആർഎ) ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും 'ഭവന ജിഹാദ്' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഈ സംഭവത്തെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News