'എൻഡിഎ എന്നാൽ നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ; മോദിക്ക് ദൈവാനു​ഗ്രഹമുണ്ട്'- കാഞ്ചി ശങ്കരാചാര്യ

തനിക്ക് മോദിയുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നും ശങ്കരാചാര്യ അവകാശപ്പെട്ടു.

Update: 2024-10-21 05:18 GMT

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിയെയും പുകഴ്ത്തി കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. നരേന്ദ്ര മോദിയെ ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ സർക്കാർ 'എൻഡിഎ' (നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ- നരേന്ദ്ര ദാമോദർദാസിന്റെ ശിക്ഷണം) ആണെന്നും ശങ്കർ വിജയേന്ദ്ര അഭിപ്രായപ്പെട്ടു.

വാരണാസിയിലെ ആർജെ ശങ്കരാ നേത്രാലയത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശങ്കർ വിജയേന്ദ്ര. 'ദൈവം നരേന്ദ്രമോദിയെ അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ സർക്കാർ എൻഡിഎ ആണ്, അതായത് 'നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ' (നരേന്ദ്ര ദാമോദർദാസിൻ്റെ ശിക്ഷണം). ലോകത്തിലെ തന്നെ മാതൃകാ സർക്കാരായി എല്ലാവരുടെയും ക്ഷേമത്തിനായി സർക്കാർ മനോഹരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ശങ്കർ വിജയേന്ദ്ര പറഞ്ഞു.

'നമുക്ക് നല്ല നേതാക്കളെ ലഭിച്ചു. വ്യക്തിയും വ്യക്തിത്വവും സമൂഹത്തിൽ പ്രധാനമാണ്. ഞങ്ങൾക്ക് ഒരു നല്ല നേതാവിനെ വേണം. എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു നേതാവാണ് ഞങ്ങൾക്ക് വേണ്ടത്'- ശങ്കരാചാര്യ പറഞ്ഞു. തനിക്ക് മോദിയുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നും ശങ്കരാചാര്യ അവകാശപ്പെട്ടു. പരിപാടിയിൽ കണ്ണാശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News