പശുവിനെച്ചൊല്ലി തർക്കം; യുപിയിൽ അമ്മാവനെ അനന്തരവൻ കൊലപ്പെടുത്തി

സോനുവും കൂട്ടുകാരും അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ്

Update: 2023-02-05 02:45 GMT
Editor : ലിസി. പി | By : Web Desk

അംറോഹ്: പശുവിനെച്ചൊല്ലി നടന്ന തർക്കത്തിൽ അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതു. അംരോഹ ജില്ലയിലെ ഹസൻപൂരിലെ ദൗലത്പൂർ കുടി ഗ്രാമത്തിൽ വെച്ചാണ് കൊലപാതകം നടന്നതെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജഹാൻ സ്വദേശിയായ വിജേന്ദറും അനന്തരവൻ സോനുവുമായി പശുവിനെച്ചൊല്ലി തർക്കം നടന്നു. തർക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേർന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

Advertising
Advertising

നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മറ്റ് പ്രതികളെ പിടികൂടുമെന്നും ഹസൻപൂരിലെ സർക്കിൾ ഓഫീസർ അഭിഷേക് യാദവ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News