വാടകക്കെടുക്കാം, യാത്ര ചെയ്യാം; ഡൽഹി നിരത്ത് കീഴടക്കാൻ ഇ സ്‌കൂട്ടറുകൾ

ആദ്യഘട്ടത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ ഇ സ്‌കൂട്ടറുകൾ സ്ഥാപിക്കും

Update: 2022-02-06 08:47 GMT
Editor : ലിസി. പി | By : Web Desk

വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം ഡൽഹി നിവാസികളുടെ തലവേദനയാണ്.  ഇത് തടയുന്നതിന്റെ ഭാഗമായി 1000 ത്തോളം ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ ഡൽഹി മുൻസിപ്പൽ കൗൺസിൽ ലക്ഷ്യമിടുന്നു. ഡൽഹിയിലെ വിവിധ ഇടങ്ങളിലായി രണ്ടുഘട്ടങ്ങളിലായി ഈ  ഇ-സ്‌കൂട്ടറുകൾ സ്ഥാപിക്കും. ആപ്പ് വഴി ജനങ്ങൾക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാടകക്ക് എടുക്കാം. ആദ്യ ഘട്ടത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 ചാർജിംഗ് സ്റ്റേഷനുകളിൽ 500 ഇ-സ്‌കൂട്ടറുകൾ സ്ഥാപിക്കുമെന്ന് എൻഡിഎംസി വൈസ് ചെയർമാൻ ശ്രീ ഉപാധ്യായ പറഞ്ഞു. ആദ്യ ഘട്ടത്തിനായി ടെണ്ടറുകൾ തയാറായെന്നും ഉപാധ്യായ കൂട്ടിച്ചേർത്തു.

Advertising
Advertising

മുഴുവൻ ചാർജിലാണെങ്കിൽ ഈ ഇ-സ്‌കൂട്ടറുകൾക്ക് 80 കിലോമീറ്ററോളം സഞ്ചരിക്കാം. ഇതിന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ഓടാനാകും. ഇ-സ്‌കൂട്ടർ സേവനം ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തിപ്പിക്കുക. യാത്രക്കാർ കുറഞ്ഞത് 15 മിനിറ്റെങ്കിലും സ്‌കൂട്ടർ വാടകയ്ക്കെടുക്കേണ്ടിവരും. മിനിറ്റിനായിരിക്കും നിരക്ക് ഈടാക്കുന്നതെന്നും ഉപാധ്യായ പറഞ്ഞു.

ഈ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് ആവശ്യമുള്ളതിനാൽ എൻഡിഎംസി ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രണ്ട് പേർക്ക് യാത്രചെയ്യാം. യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും ഉണ്ടായിരിക്കും, കൂടാതെ  വാഹനം ദുരുപയോഗം ചെയ്യുന്നത് തടയാനായി പാലിക കേന്ദ്രത്തിലെ എൻഡിഎംസി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഉപയോക്താക്കളുടെ യാത്ര ട്രാക്ക് ചെയ്യും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News