വാഹനത്തിന് കൊടുക്കാൻ പണമില്ല; മധ്യപ്രദേശിൽ യുവാവ് അമ്മയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ കെട്ടിവെച്ച്

അനുപൂരിലെ ഗോദാരു ഗ്രാമവാസിയായ ജയ്മന്ത്രി യാദവിനെ നെഞ്ചുവേദനയെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും രാത്രി വൈകി ഇവർ മരണപ്പെടുകയായിരുന്നു.

Update: 2022-08-01 06:31 GMT

ഭോപ്പാൽ: വാഹനത്തിന് കൊടുക്കാൻ പണമില്ലാത്തതിനാൽ യുവാവ് അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കിൽ കെട്ടിവെച്ച്. മധ്യപ്രദേശിലെ ഷാഹ്‌ദോൽ ജില്ലയിലാണ് സംഭവം. അനുപൂർ ജില്ലയിൽനിന്നാണ് സുന്ദർ യാദവ് എന്ന യുവാവ് അമ്മയെ ചികിത്സക്കായി ഷാദോൽ മെഡിക്കൽ കോളജിലെത്തിച്ചത്. കാര്യമായ ചികിത്സ ലഭിക്കാത്തതിനാലാണ് അമ്മ മരിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.

മൃതദേഹം കൊണ്ടുപോകാൻ ഒരു വാഹനം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. സ്വകാര്യ വാഹനത്തിന് 5,000 രൂപയാണ് വാടകയായി ആവശ്യപ്പെട്ടത്. ഈ പണമില്ലാത്തതിനാൽ 80 കിലോ മീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോവുകയായിരുന്നു. 100 രൂപയുടെ മരക്കഷണം വാങ്ങിയാണ് ഇയാൾ മൃതദേഹം ബൈക്കിൽ കെട്ടിവെച്ചത്.

Advertising
Advertising

അനുപൂരിലെ ഗോദാരു ഗ്രാമവാസിയായ ജയ്മന്ത്രി യാദവിനെ നെഞ്ചുവേദനയെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും രാത്രി വൈകി ഇവർ മരണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ നഴ്‌സുമാർ അശ്രദ്ധയോടെ പെരുമാറിയെന്നും മെഡിക്കൽ കോളജ് അധികൃതരാണ് അമ്മയുടെ മരണത്തിന് ഉത്തരവാദികളെന്നും സുന്ദർ യാദവ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News