ഗ്യാസും വേണ്ട, വിറകും വേണ്ട ; ഇനി യഥാർഥ തീയിൽ പാചകം ചെയ്യാം, അടുക്കള കീഴടക്കാൻ പ്ലാസ്മ സ്റ്റൗ

പാചകവാതക ക്ഷാമം മൂലം വീട്ടമ്മമാര്‍ വിറകടുപ്പ് ഉൾപ്പെടെയുള്ള മറ്റ് ബദൽ മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ്

Update: 2026-04-11 04:42 GMT

ഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് പിന്നാലെ ഉണ്ടായ ഇന്ധന പ്രതിസന്ധിയിൽ വലയുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ, ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്‍റെയും എൽപിജിയുടെയും വിതരണം തടസപ്പെട്ടു. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്‍റെ 60 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിച്ചായതുകൊണ്ട് ഈ പ്രതിസന്ധി രാജ്യത്തെ ബാധിച്ചു. പല നഗരങ്ങളിലും സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. സപ്ലൈ ചെയിൻ തടസപ്പെട്ടതോടെ പല ഏജൻസികളിലും സ്റ്റോക്ക് തീരുകയും ബുക്കിങ് കാലതാമസം വരികയും ചെയ്തു.

Advertising
Advertising

പാചകവാതക ക്ഷാമം മൂലം വീട്ടമ്മമാര്‍ വിറകടുപ്പ് ഉൾപ്പെടെയുള്ള മറ്റ് ബദൽ മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ്. പാചകവാതക വിലക്കയറ്റവും ലഭ്യതക്കുറവും പലരെയും അലട്ടുന്ന സാഹചര്യത്തിൽ, വിപണിയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്മ ഇലക്ട്രിക് സ്റ്റൗ . ഗ്യാസ് ഇല്ലാതെ തന്നെ ഗ്യാസ് അടുപ്പിലെപ്പോലെ തീജ്വാല ഉപയോഗിച്ച് പാചകം ചെയ്യാമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

എന്താണ് പ്ലാസ്മ സ്റ്റൗവിന്‍റെ സവിശേഷത?

എൽപിജി, പിഎൻജി എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന അത്യാധുനിക പാചക സംവിധാനമാണ് പ്ലാസ്മ ഇലക്ട്രിക് സ്റ്റൗ. ഇൻഡക്ഷൻ കുക്ക്ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ സാധാരണ ഗ്യാസ് അടുപ്പിലേതുപോലെ യഥാർഥ തീജ്വാല ഉണ്ടാകുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.ഇതിൽ ഇന്ധനം കത്തുന്നില്ല. പകരം, വൈദ്യുതി ഉപയോഗിച്ച് വായുവിനെ അയണൈസ് ചെയ്താണ് അതിശക്തമായ ചൂടുള്ള പ്ലാസ്മ തീജ്വാല ഉണ്ടാകുന്നത്. ഈ തീജ്വാലയ്ക്ക് 1200 മുതൽ 1300 ഡിഗ്രി സെൽഷ്യസ് വരെ താപം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് സാധാരണ ഗ്യാസ് അടുപ്പുകളേക്കാൾ വേഗത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്നു.അതുകൊണ്ട് തന്നെ ചപ്പാത്തി ഉണ്ടാക്കാനും വറക്കാനും പൊരിക്കാനും തുടങ്ങി എല്ലാ ഇന്ത്യൻ പാചകരീതികൾക്കും ഈ സ്റ്റൗ അനുയോജ്യമാണ്.

സ്റ്റീൽ, അലുമിനിയം, ഇരുമ്പ്, പിച്ചള തുടങ്ങി എല്ലാത്തരം പാത്രങ്ങളും ഇതിൽ ഉപയോഗിക്കാം. സാധാരണ ഗ്യാസ് അടുപ്പിലേതുപോലെ നോബ് ഉപയോഗിച്ച് തീയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.ഗ്യാസോ മറ്റ് ഇന്ധനങ്ങളോ ആവശ്യമില്ലാത്തതിനാൽ സിലിണ്ടറുകളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കാം.

പാചകവാതകം ഉപയോഗിക്കാത്തതിനാൽ ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങൾ ഉണ്ടാകില്ല. അപകടങ്ങൾ ഒഴിവാക്കാൻ നിശ്ചിത സമയത്തിന് ശേഷം സ്റ്റൗ തനിയെ ഓഫാകുന്നു.ചൂടിനെ പ്രതിരോധിക്കുന്ന ടഫൻഡ് ഗ്ലാസ് ഉപരിതലവും ഈടുനിൽക്കുന്ന മെറ്റൽ അലോയ് ബർണറുകളും ഇതിന്റെ പ്രത്യേകതയാണ്.

വിലവിവരങ്ങൾ

220V എസി (AC) വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഇതിന്‍റെ പവർ 2500W മുതൽ 6000W വരെയാണ്. താപനില 1300 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഇന്ത്യൻ വിപണിയിൽ ഏകദേശം 25,000 രൂപ മുതൽ 35,000 വരെയാണ് വില. 2000W മുതൽ 3000W വരെ പവർ ഉപയോഗിക്കുന്നതിനാൽ, എയർ കണ്ടീഷണറിനോ ഗീസറിനോ ഉപയോഗിക്കുന്നതുപോലെയുള്ള പവർ പ്ലഗ് (15A/16A) ആവശ്യമാണ്. സിംഗിൾ ബർണർ, ഡബിൾ ബർണർ ഓപ്ഷനുകളിൽ ലഭ്യമായ ഈ സ്റ്റൗ വീടുകൾക്കും വാണിജ്യ അടുക്കളകൾക്കും ഒരുപോലെ അനുയോജ്യമാണ്.

പ്ലാസ്മ സ്റ്റൗവിന്‍റെ പോരായ്മകൾ

സാധാരണ ഗ്യാസ് അടുപ്പുകളെയോ ഇൻഡക്ഷൻ സ്റ്റൗവുകളെയോ അപേക്ഷിച്ച് വില കൂടുതലാണെന്നത് ഒരു പോരായ്മയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയാണിത്. വൈദ്യുതി ഉണ്ടെങ്കിൽ മാത്രമേ ഇതിൽ പാചകം സാധ്യമാകൂ. വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവായ സ്ഥലങ്ങളിൽ പാചകം ചെയ്യുക ബുദ്ധിമുട്ടാകും. പുതിയൊരു സാങ്കേതികവിദ്യയായതിനാൽ ഇതിനെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അറിവ് കുറവാണ്. അതിനാൽ തന്നെ വിപണിയിൽ ഇത് വ്യാപകമായി മാറാൻ സമയമെടുക്കും. എങ്കിലും, ഭാവിയിൽ ഉൽപ്പാദനം വർദ്ധിക്കുകയും പ്രാദേശികമായി നിർമാണം തുടങ്ങുകയും ചെയ്യുന്നതോടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കാം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News