അമ്മയുടെ പ്രായവുമായി 15 വർഷത്തെ മാത്രം വ്യത്യാസം; നൊബേൽ ജേതാവ് അമർത്യ സെന്നിനും എസ്ഐആർ സമൻസ്

ക​മ്മീ​ഷ​ന്റെ നീ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി

Update: 2026-01-08 07:26 GMT

കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ബംഗാളി നടനും ടിഎംസി എംപിയുമായ ദേവിനും പിന്നാല സാ​മ്പ​ത്തി​ക നൊബേൽ ജേതാവ് അമർത്യ സെന്നിനും എസ്‌ഐആർ ഹിയറിംഗ് സമൻസ് അയച്ച് പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് കമ്മീൻ. തെരഞ്ഞെടുപ്പ് പരിശോധനാ പ്രക്രിയയുടെ ഭാഗമാണിതെന്നും വ്യക്തികളെ ലക്ഷ്യമിട്ടുള്ള നടപടിയല്ലെന്നും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസ് പറഞ്ഞു.

പ്രശസ്തരായ പല വ്യക്തികൾക്കും നോട്ടീസ് നൽകിയത്, ബം​ഗാളിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ഫോമുകൾ പരിശോധിച്ചപ്പോൾ നിർബന്ധമായി പൂരിപ്പിക്കേണ്ടുന്ന കോളങ്ങൾ ശൂന്യമായി വിട്ടിരുന്നതായി കണ്ടെത്തിയെന്നാണ് സിഇഒ നൽകുന്ന വിശദീകരണം.

Advertising
Advertising

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം അനുസരിച്ച്, അത്തരം കേസുകളിൽ സ്വയമേവ വാദം കേൾക്കേണ്ടി വരുമെന്നും കമ്മീഷൻ പറയുന്നു. എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​ൽ ന​ൽ​കി​യ അ​മ​ർ​ത്യ സെ​ന്നി​ന്റെ​യും അമ്മയുടെയും പ്രായവ്യത്യാസം 15 വയസ്സിൽ കുറവായതിനാൽ, ERO നെറ്റ് പോർട്ടൽ പൊരുത്തക്കേട് കണ്ടെത്തിയതായും സിഇഒയുടെ ഓഫീസ് പറഞ്ഞു.

രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലാണ് അമർത്യ സെൻ വോട്ട് രേഖപ്പെടുത്തുന്നത്. 2014ലാണ് അദ്ദേഹം അവസാനമായി വോട്ട് ചെയ്തത്.

വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) ചോദ്യംചെയ്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ക​മ്മീ​ഷ​ന്റെ നീ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ബിജെ.പി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ​യും ബം​ഗാ​ളി വി​രു​ദ്ധ നി​ല​പാ​ടാ​ണ് നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വാ​യ ആ​ൾ​ക്കു​പോ​ലും ഹി​യ​റി​ങ് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി കു​റ്റ​പ്പെ​ടു​ത്തി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News