ജാഗ്രതൈ..!; ഡിസംബറോടെ ഗൂഗിൾ പേയും ഫോണ്‍ പേയും ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല, യു.പി.ഐ ഇടപാടിൽ നിർണായക മാറ്റം

നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

Update: 2023-11-16 13:39 GMT
Advertising

ഡൽഹി: യു.പി.ഐ അഥവാ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയാണ് യു.പി.ഐ സേവനം നൽകുന്ന മൂന്നാം കക്ഷി ആപ്പുകൾ. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.സി.പി.ഐ). 

ഉപയോ​​ഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാനാണ് നിർദേശം. ഇതോടെ, എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യു.പി.ഐ ഐ.ഡി ക്ലോസ്‌ ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐ.ഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ.സി.പി.ഐ നിർദേശം.

എൻ.പി.സി.ഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മൂന്നാം കക്ഷി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യു.പി.ഐ ഐ.ഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും. ഒരു വർഷത്തേക്ക് ഈ ഐ.ഡിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ ചെയ്തിട്ടില്ലെങ്കിൽ, അത് ക്ലോസ് ചെയ്യും. 

ഡിസംബർ 31 വരെ എൻ.പി.സി.ഐ  ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. യു.പി.ഐ ഐ.ഡി ക്യാൻസലാകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് ഐ.ഡികൾ സജീവമാക്കണം. അല്ലാത്തപക്ഷം ജനുവരി ഒന്നുമുതൽ ഇടപാടുകൾ നടത്താൻ കഴിയില്ല. അതേസമയം, യു.പി.ഐ ഐ.ഡി നിർജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇ-മെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകും. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിർജീവമായ യു.പി.ഐ ഐ.ഡികൾ ബ്ലോക്ക് ചെയ്യുന്നതെന്നാണ് എൻ.പി.സി.ഐ വിശദമാക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News