അവിഹിതബന്ധമെന്ന് സംശയം: ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Update: 2023-12-10 05:20 GMT

ഭുബനേശ്വർ: അവിഹിത ബന്ധം സംശയിച്ച ഭർത്താവ് ഭാ​ര്യ​യെ കൊലപ്പെടുത്തി ത​ല വെ​ട്ടി​യെ​ടു​ത്ത് പൊലീ​സ് സ്റ്റേ​ഷ​നിൽ. ഒഡീഷ നാ​യ​ഗ​ർ ജി​ല്ലയി​ലെ ബി​ദാ​പ​ജു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ധ​രി​ത്രി എന്ന 30കാരിയാണ് ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശനിയാഴ്ചയാണ് 35കാരനായ അർജുൻ ബാ​ഗ ഭാര്യയെ കൊന്ന ശേഷം അറുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഭാ​ര്യ​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യത്തെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബാനിഗോച്ച പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലക്ഷ്മൺ ദണ്ഡസേന അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News