സംഭൽ ശാഹി ജമാ മസ്ജിദ് സംഘർഷം; ഉദ്യോഗസ്ഥർ സർവേക്കെത്തിയത് ജയ് ശ്രീറാം വിളിച്ച്: ഇ.ടി മുഹമ്മദ് ബഷീർ

നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമായി ലീഗ് മുന്നോട്ടുപോകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍

Update: 2024-11-25 15:47 GMT

ന്യൂഡൽഹി: സംഭൽ ശാഹി ജമാ മസ്ജിദില്‍ ജയ്ശ്രീറാം വിളിച്ചാണ് ഉദ്യോഗസ്ഥര്‍ സർവേക്ക് എത്തിയതെന്ന് മു​സ്‍ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ. 

കലാപം നടത്താനുള്ള എല്ലാ തയ്യാറെടുപ്പും നടത്തി ഉദ്യോഗസ്ഥര്‍ പള്ളിക്കുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. വിഷയത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമായി ലീഗ് മുന്നോട്ടുപോകുമെന്നും സംഭാലില്‍  ലീഗ് സംഘം സന്ദർശികുന്നത് പരിഗണിക്കുമെന്നും ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertising
Advertising

'' വളരെ അപകടകരമായ സ്ഥിതിയാണ് സംഭലിൽ ഉണ്ടായത്. മൂന്നു പേർ മരിച്ചു. പൊലീസുകാരടക്കം 30ലധികം പേർക്ക് പരിക്കേറ്റു. ഇന്ത്യാ രാജ്യത്തിന്റെ എല്ലാ നന്മയും തകർക്കുംവിധം ഓരോ ദിവസവും അടിമുടി വർഗീയ വത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ടാണ് പാർലമെന്റിൽ വിഷയം അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. എന്നാൽ സർക്കാർ അത് ചർച്ചക്കെടുത്തില്ല''- ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

''രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് സംഭലില്‍ നടന്നത്. എരിയുന്ന തീയിൽ എണ്ണയൊഴിക്കുന്ന പരിപടിയാണ് ഉത്തർപ്രദേശ് സർക്കാർ ചെയ്യുന്നത്. ബാബരി മസ്ജിദ് പോലെ മറ്റൊരു പ്രശ്‌നം രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്. എന്നാല്‍ നിയമം ഉണ്ടെങ്കിലും ചരിത്ര സത്യം മറ്റൊന്നായതുകൊണ്ടാണ് ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിക്കുന്നത് എന്നാണ് തീവ്രഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്നവർ പറയുന്നത്, ഇതൊന്നും അംഗീകരിക്കാനാവില്ല''- ഇ.ടി വ്യക്തമാക്കി

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News