രാജ്യത്ത് അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങൾ പ്രാബല്യത്തിൽ

ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ കേന്ദ്രം ഉടൻ തീരുമാനമെടുക്കും

Update: 2021-12-01 01:03 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന നിർദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളുടെ കാര്യത്തിൽ കേന്ദ്രം ഉടൻ തീരുമാനമെടുക്കും. വിമാന സർവീസുകൾ ഉടൻ ആരംഭിക്കരുതെന്ന് ഡൽഹി സർക്കാർ നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുക്കിയ മാര്‍ഗനിര്‍ദേശം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസം നിരീക്ഷണം ഏർപ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാജ റിപ്പോര്‍ട്ട് സമർപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും.

Advertising
Advertising

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യാന്തര സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നടപടി വൈകുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

മന്ത്രിസഭായോഗം ഇന്ന്

ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ മന്ത്രി സഭ യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്യും. ഒമി ക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പഴിതില്ലാത്ത മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാനും തീരുമാനിച്ചേക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News