ഒമിക്രോൺ: ഡൽഹിയിൽ നാളെ മുതൽ രാത്രി കർഫ്യു

ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

Update: 2021-12-26 14:37 GMT

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചിരുന്നു.

ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി ഉയർന്നുവെന്ന് ഡൽഹി സർക്കാരിന്റെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News