മൈസുരു കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായ ഒരാള്‍കൂടി പിടിയില്‍

എം.ബി.എ വിദ്യാര്‍ഥിനിയായ 23കാരി ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

Update: 2021-08-31 10:28 GMT
Editor : Suhail | By : Web Desk

മൈസുരു കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി പിടിയില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എം.ബി.എ വിദ്യാര്‍ഥിനിയായ 23കാരി ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

കേസിലെ പ്രതികളായ ഭൂപതി (28), മുരുകേശന്‍ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ യുവതി നേരത്തെ തിരിച്ചറിയുകയുണ്ടായി. ഇവര്‍ മുമ്പും സമാന രീതിയില്‍ പീഡനം നടത്തിയതായി തെളിഞ്ഞിരുന്നു.

ചാമുണ്ഡി ഹില്‍സിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം പണവും മൊബൈലുമടക്കം കവരുന്ന സംഘത്തിനെതിരെ പരാതി കൊടുക്കാന്‍ പലരും ധൈര്യപ്പെട്ടിരുന്നില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News