'റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം'; ആവശ്യമുയർത്തി പ്രതിപക്ഷം

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്

Update: 2023-06-03 09:21 GMT
Editor : Shaheer | By : Web Desk
Advertising

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഓർക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവർ രാജിവയ്ക്കണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഗ്നൽ സംവിധാനത്തിലെ പാളിച്ചയാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു കാരണമെന്നത് വിശ്വസിക്കാനാകുന്നതിനുമപ്പുറം ഞെട്ടലുണ്ടാക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉത്തരം ലഭിക്കേണ്ട ഗുരുതരമായ ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനഃസാക്ഷിയുണ്ടെങ്കിൽ മന്ത്രി രാജിവയ്ക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം ആരും ഏൽക്കുന്നില്ലെന്ന് എൻ.സി.പി നേതാവ് അജിത് പവാർ ചൂണ്ടിക്കാട്ടി. ജനങ്ങളെ കൊല്ലുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സ്വയം രാജിവച്ച് പോകണമെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Summary: Opposition parties, including Congress, Trinamool Congress, NCP, CPM and CPI demand resignation of Union Railway Minister Ashwini Vaishnav over Odisha train trad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News