ബിഹാർ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയിൽ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം; ഇന്ത്യാസഖ്യ യോഗം ഇന്ന്

ബിഹാർ വോട്ടർ പട്ടിക വിഷയം ദേശീയ വിഷയമായി ഉയർത്തുന്നതും ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതും ചർച്ചയാകും

Update: 2025-08-07 01:22 GMT

ന്യൂഡൽഹി: ബിഹാർ വോട്ടര്‍ പട്ടിക പരിഷ്കരണം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരും. രാഹുൽ ഗാന്ധിയുടെ വസതിയിലാണ് യോഗം. ബിഹാർ വോട്ടര്‍പട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയർത്താനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ നീക്കം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതും യോഗം ചർച്ച ചെയ്യും. ആം ആദ്മി പാർട്ടി ഒഴികെ സഖ്യത്തിലെ മറ്റു പാർട്ടികളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News