‘ബീഫ് ഇതുവരെ കഴിച്ചിട്ടില്ല, പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യം’; സൽമാൻ ഖാന്‍റെ പിതാവ്

തങ്ങൾ മുസ്‍ലിംകളാണ് , എന്നാലും ഇതുവരെയും തന്‍റെ കുടുംബത്തിലുള്ളവർ ബീഫ് കഴിച്ചിട്ടില്ല

Update: 2025-09-01 13:33 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: തങ്ങളുടെ കുടുംബം ഇതുവരെ ബീഫ് ഇതുവരെ കഴിച്ചിട്ടില്ലെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ പിതാവ്. സൽമാന്‍റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനാണ് വെളിപ്പെടുത്തലുമായി എത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.

തങ്ങൾ മുസ്‍ലിംകളാണ് , എന്നാലും ഇതുവരെയും തന്‍റെ കുടുംബത്തിലുള്ളവർ ബീഫ് കഴിച്ചിട്ടില്ല. പശുവിൻ പാൽ അമ്മയുടെ പാലിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഗോമാസം നിഷിദ്ധമാണെന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വിലക്കുറവായത് കൊണ്ടാണ് പലരും ബീഫ് വാങ്ങുന്നത്. ചിലർ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനും വാങ്ങുന്നു. എല്ലാ സംസ്കാരങ്ങളും കുട്ടിക്കാലം മുതലേ തന്നെ താൻ മനസ്സിലാക്കിയിട്ടുണ്ട്. തന്‍റെ വിവാഹത്തിന് ഭാര്യവീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് തന്റെ കുടുംബത്തെയും അവരുടെ വിദ്യാഭ്യാസത്തെയും കുറിച്ച് മനസ്സിലാക്കിയതോടെ അത് അംഗീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് 60 വർഷത്തിൽ അധികമായി. വ്യത്യസ്ത മതക്കാരായിട്ടും തങ്ങൾക്കിടയിൽ ഒരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഹിന്ദു-മുസ്‍ലിം ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം എന്നും സലീം ഖാൻ വ്യക്തമാക്കി.

"മുഹമ്മദ് നബി എല്ലാ മതങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ജൂതന്മാരിൽ നിന്ന് ഹലാൽ മാംസം മാത്രം കഴിക്കുന്നതുപോലെ...എല്ലാ മതങ്ങളും നല്ലതാണെന്നും നമ്മളെപ്പോലെ ഒരു പരമോന്നത ശക്തിയിൽ വിശ്വസിക്കുന്നുവെന്നും നബി വാദിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. '' എന്‍റെ ജീവിതകാലം മുഴുവൻ ഹിന്ദുക്കൾക്കിടയിലാണ് ജീവിച്ചത്. പൊലീസ് സ്റ്റേഷനുകളിലും കോളനികളിലും പോലും ശിപായി മുതൽ ഹെഡ് കോൺസ്റ്റബിൾ വരെ എല്ലാവരും ഹിന്ദുക്കളായിരുന്നതിനാൽ ഞങ്ങൾ ഹിന്ദു ഉത്സവങ്ങൾ ആഘോഷിച്ചു'' സലിം ഖാൻ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News