മകളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു

റോഡരികില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Update: 2021-08-21 11:26 GMT

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ട് കനക്നഗര്‍ സ്വദേശി വിജയ് മേറി(32)നാണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍വെച്ചാണ് ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. റോഡരികില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഒളിച്ചോടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസില്‍ പരാതി നല്‍കി. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ചെയ്തു. ഇതോടെ പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും 2021 മാര്‍ച്ചില്‍ ജുനഗഡില്‍നിന്ന് ഇരുവരെയും കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു. റിമാന്‍ഡിലായ വിജയ് മേര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News