പൊലീസ് യാർഡിൽ സൂക്ഷിച്ച 450ഓളം വാഹനങ്ങൾ കത്തിനശിച്ചു; അന്വേഷണം

പുലർച്ചെ നാലുമണിക്കാരംഭിച്ച തീ ആറുമണിയോടെയാണ് നിയന്ത്രണവിധേയമാക്കിയത്

Update: 2024-01-30 09:41 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന 450 വാഹനങ്ങൾ കത്തിനശിച്ചു.വസീറാബാദ് പൊലീസ് സ്റ്റേഷനിലാണ് വൻ തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തീപിടിച്ചത്. അഗ്‌നിശമനസേനയുടെ എട്ട് വാഹനങ്ങൾ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.

സംഭവത്തിൽ ഇരുനൂറോളം നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളായിരുന്നു യാർഡിൽ സൂക്ഷിച്ചിരുന്നത്. ഇവ പൂര്‍ണമായും കത്തി നശിച്ചു. പുലർച്ചെ നാലുമണിക്ക്  ആരംഭിച്ച തീ ആറുമണിയോടെയാണ് നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News