'ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുഴക്കുന്നവർക്ക് അതൊരു മുസ്‌ലിം ഉണ്ടാക്കിയതാണെന്ന് അറിയുമോ?'; മോദിയോട് ഉവൈസി

ഇന്ത്യയിൽ കടന്നുകയറിയ ചൈനയോട് ക്വിറ്റ് ഇന്ത്യ എന്ന് പറയൂ എന്നും ഉവൈസി ആവശ്യപ്പെട്ടു.

Update: 2023-08-10 08:31 GMT

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. നൂഹിൽ മുസ്‌ലിംകൾ ഇരയാക്കപ്പെടുന്നു. ഇന്ത്യയിലാകെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. എക സിവിൽകോഡ് നടപ്പാക്കാൻ പ്രധാനമന്ത്രി സമ്മർദം ചെലുത്തുകയാണെന്നും ഉവൈസി പറഞ്ഞു.

ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കുന്നവർക്ക് അതൊരു മുസ്‌ലിം ഉണ്ടാക്കിയതാണെന്ന് അറിയാമോ എന്ന് ഉവൈസി ചോദിച്ചു. ക്വിറ്റ് ഇന്ത്യാ വാർഷിക ദിനത്തിൽ പ്രതിപക്ഷത്തിനെതിരെ മോദി വിമർശനമുന്നയിച്ചിരുന്നു. അഴിമതി ക്വിറ്റ് ഇന്ത്യ, രാജവംശം ക്വിറ്റ് ഇന്ത്യ, പ്രീണനം ക്വിറ്റ് ഇന്ത്യ എന്നാണ് ഇന്ത്യ ഒരേ സ്വരത്തിൽ പറയുന്നത് എന്നായിരുന്നു മോദി ഇന്നലെ പറഞ്ഞത്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന യൂസുഫ് മെഹറലിയാണ് ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്. ഇത് ഓർമിപ്പിച്ചുകൊണ്ടാണ് ഉവൈസിയുടെ പരാമർശം. ഇന്ത്യയിൽ കടന്നുകയറിയ ചൈനയോട് ക്വിറ്റ് ഇന്ത്യ എന്ന പറയൂ എന്നും ഉവൈസി ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News