'പഹൽഗാമിൽ നടന്നത് 140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമണം, പിന്നിലുള്ളവരെ വെറുതെ വിടില്ല'; പ്രധാനമന്ത്രി

ഭീകരവാദികൾക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകുമെന്നും മോദി

Update: 2025-04-24 10:03 GMT
Editor : Lissy P | By : Web Desk

പട്ന:പെഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഒപ്പമാണ് രാജ്യമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു.

'രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നൽകും.ഭീകരവാദികളെ ശിക്ഷിക്കും. മാനുഷിക വികാരത്തെ മനസ്സിലാക്കുന്നു ഭീകരവാദികളെ വെറുതെ വിടില്ലെന്നും, ഭീകരവാദികൾക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു.

140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമമാണ് നടന്നത്. അതിന് ഇന്ത്യ പകരം ചോദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, പാകിസ്താനെതിരായ നയതന്ത്ര നടപടികൾ വീണ്ടും കടുപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ചു.പാകിസ്താന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളും ഇന്ത്യയിൽ മരവിപ്പിച്ചു.

Advertising
Advertising

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് ഇന്ത്യയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രാവിലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കകമ്മീഷനിന് മുന്നിലെ സുരക്ഷ പിൻവലിച്ചത്. പുറത്തുവച്ചിരുന്ന പൊലീസ് ബാരിക്കേറ്റുകളും നീക്കം ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News