'പബ്ജി' കളിയിലൂടെ പരിചയപ്പെട്ടു; യുവാവിനെത്തേടി പാക് യുവതി നാല് കുട്ടികളുമായി ഇന്ത്യയിലെത്തി

കഴിഞ്ഞമാസം അവസാനമാണ് നേപ്പാൾ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്

Update: 2023-07-03 16:30 GMT
Editor : ലിസി. പി | By : Web Desk

നോയിഡ: ഓൺലൈൻ ഗെയിമായ 'പബ്ജി' വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി കുട്ടികളെയും കൂട്ടി ഇന്ത്യയിലെത്തി. നാല് കുട്ടികളുമായി ഗ്രേറ്റർ നോയിഡയിലെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെയും കുട്ടികളെയും വാടകവീട്ടില്‍ താമസിപ്പിച്ച  യുവാവിനെയും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

'പാകിസ്താൻ യുവതിയെയും ഗ്രേറ്റർ നോയിഡ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീയുടെ നാല് കുട്ടികളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാദ് മിയ ഖാൻ പിടിഐയോട് പറഞ്ഞു. 20 വയസിന് താഴെയുള്ള യുവതിയും യുവാവും തമ്മിൽ പബ്ജി കളിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്ക് മാറുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertising
Advertising

കസ്റ്റഡിയിലെടുത്ത യുവതിയെയും യുവാവിനെയും ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞമാസം അവസാനമാണ് നേപ്പാൾ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്. ഉത്തർപ്രദേശിലെ നോയിഡയിലേക്ക് ബസ് വഴിയാണ് എത്തിയതെന്നും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ റബുപുര മേഖലയിൽ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News