നിയന്ത്രണ രേഖയിൽ പാക് പ്രകോപനം; സൈനിക പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്
ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു
Update: 2025-04-25 05:28 GMT
ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.
ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.
അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.