ട്രെയിനിൽ അബദ്ധത്തിൽ നോൺ-വെജ് ഭക്ഷണം വിളമ്പി; വെയിറ്ററെ മർദിച്ച് യാത്രക്കാരൻ -വിഡിയോ

യാത്രക്കാരൻ​ വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തിരുന്നത്

Update: 2024-07-29 12:56 GMT

വന്ദേഭാരത് ട്രെയിനിൽ അബദ്ധത്തിൽ നോൺ വെജ് ഭക്ഷണം നൽകിയ വെയിറ്ററെ മർദിച്ച് യാ​ത്രക്കാരൻ. ഹൗറ-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.

വയോധികനായ യാത്രക്കാരൻ വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രക്കിടെ ഓർഡർ ചെയ്തിരുന്നത്. പക്ഷെ, ഇതിന് പകരം നോൺ-വെജ് ഭക്ഷണമാണ് ലഭിച്ചത്. ഇതറിയാതെ യാത്രക്കാരൻ ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചപ്പോൾ കാര്യം മനസ്സിലായി. ഇതോടെ ഇയാൾ വെയിറ്ററെ അടിക്കുകയായിരുന്നു.

ഭക്ഷണ പായ്ക്കിന്റെ മുകളിൽ മാംസാഹാരമാണെന്ന് എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ, ഇത് വയോധികൻ ശ്രദ്ധിച്ചിരുന്നില്ല.

അതേസമയം, സഹയാത്രികർ വയോധികനെതിരെ രംഗത്തുവന്നു. വെയിറ്ററോട് മാപ്പ് പറയാൻ അവർ ആവശ്യപ്പെട്ടു. തുടർന്ന് വയോധികൻ മറ്റു യാത്രക്കാർക്ക് നേരെയും തട്ടിക്കയറാൻ തുടങ്ങി. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Advertising
Advertising

നോൺ-വെജ് ഭക്ഷണം അബദ്ധത്തിൽ മാറിനൽകുകയായിരുന്നുവെന്നും യാത്രക്കാരൻ അത് കഴിച്ചിട്ടില്ലെന്നും ഈസ്റ്റേൺ ​റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രകാശ് ചരൺ പറഞ്ഞു. വെയിറ്ററെ മർദിച്ച സംഭവത്തിൽ സഹയാത്രികർ അമർഷം രേഖപ്പെടുത്തുകയും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News