ക്യൂ തെറ്റിച്ച് മുന്നോട്ടുപോയതിന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് മര്‍ദിച്ചതായി യാത്രക്കാരന്റെ പരാതി

യാത്രക്കാരന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി

Update: 2025-12-20 06:33 GMT

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് മര്‍ദിച്ചെന്ന പരാതിയുമായി യാത്രക്കാരന്‍. ബോര്‍ഡിങ് ക്യൂ തെറ്റിച്ച് മുന്നോട്ടുപോയത് ചോദ്യംചെയ്തതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് പരാതി. അങ്കിത് ദിവാനെന്ന യാത്രക്കാരനാണ് പൈലറ്റ് വീജേന്ദര്‍ സെജ്‌വാളിനെതിരെ പരാതി നല്‍കിയത്.

യാത്രക്കാരന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോപണത്തിന് പിന്നാലെ പൈലറ്റ് വീജേന്ദര്‍ സെജ്‌വാളിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News