പെഗാസസ്: വിദഗ്ധ സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറി

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കോടതി മറ്റന്നാൾ പരിഗണിക്കും. പുതിയ വെളിപ്പെടുത്തലിന്റെ ഭാഗമായി സമർപ്പിച്ച ഹരജികളും കോടതിക്ക് മുന്നിൽ വരും.

Update: 2022-02-21 17:49 GMT
Advertising

പെഗാസസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കോടതി മറ്റന്നാൾ പരിഗണിക്കും. പുതിയ വെളിപ്പെടുത്തലിന്റെ ഭാഗമായി സമർപ്പിച്ച ഹരജികളും കോടതിക്ക് മുന്നിൽ വരും. മാധ്യമപ്രവർത്തകൻ എൻ. റാം ഉൾപ്പെടെ 13 പേരാണ് സമിതിക്ക് മൊഴി നൽകിയത്.

ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഉപയോഗിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് 'ദി വയർ' അടക്കമുള്ള ആഗോള മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

പാർലമെന്റിലടക്കം പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയെങ്കിലും പെഗാസസ് വാങ്ങിയെന്ന് കേന്ദ്രം സമ്മതിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായത്. രാജ്യസുരക്ഷയെക്കാൾ തന്നെ പ്രധാനമാണ് വ്യക്തി സ്വാതന്ത്ര്യവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News