ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാലു രൂപയിലധികം

ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വർധിച്ചു

Update: 2022-03-28 02:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിച്ചത്. ഒരാഴ്ച കൊണ്ടു പെട്രോളിനും ഡീസലിനും നാലു രൂപയിലധികമാണ് കൂടിയത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി. കൊച്ചിയിൽ ഡീസൽ വില 96 രൂപ 25 പൈസയും പെട്രോൾ വില 109 രൂപ 6 പൈസയുമായി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News