പെട്രോളിന് മൂന്നു രൂപ കുറച്ചു; ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്നാട്

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശ പ്രകാരമാണ് പെട്രോളിന്റെ നികുതി കുറയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ

Update: 2021-08-13 09:40 GMT
Editor : abs | By : Web Desk

ചെന്നൈ: പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനം. എണ്ണക്കമ്പനികൾ അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നതിനിടെയാണ് എക്‌സൈസ് നികുതിയിനത്തിൽ ലഭിക്കേണ്ട മൂന്നു രൂപ തമിഴ്‌നാട് വേണ്ടെന്നു വച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച ബജറ്റിലാണ് സർക്കാർ പ്രഖ്യാപനം. പ്രതിവർഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സർക്കാറിനുണ്ടാകുക.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശ പ്രകാരമാണ് പെട്രോളിന്റെ നികുതി കുറയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു. ഡീസൽ സബ്‌സിഡിയില്‍ നിന്നുള്ള 750 കോടി പൊതുഗതാഗത സംവിധാനത്തിനായി മാറ്റിവയ്ക്കുമെന്നും ബജറ്റിൽ നിർദേശമുണ്ട്.

Advertising
Advertising

സംസ്ഥാനത്തിനായി പ്രത്യേക വിദ്യാഭ്യാസ നയവും സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ പ്രസവാവധി 12 മാസമായി ദീർഘിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്‌ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ആറു കോടി രൂപയും അനുവദിച്ചു.

അർഹരായ കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം ആയിരം രൂപ, കോയമ്പത്തൂരിൽ അഞ്ഞൂറേക്കറിൽ പ്രതിരോധ പാർക്ക്, വനിതകളുടെ സൗജന്യ ബസ് യാത്രയ്ക്കായി 703 കോടി, ഭക്ഷ്യ സബ്‌സിഡിക്കായി എണ്ണായിരം കോടി, മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിക്കായി 1046 കോടി, ജൽശക്തി പദ്ധതിക്കായി 2000 കോടി, ഗ്രാമീണ പാർപ്പിട പദ്ധതിക്കായി 3800 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News