ക്രമക്കേടുകളില്ല; ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നവംബർ 11 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്

Update: 2025-11-07 16:11 GMT

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 121 സീറ്റുകളിലെ 45,000 പോളിങ് സ്‌റ്റേഷനുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

121 മണ്ഡലങ്ങളിലെയും സൂക്ഷ്മപരിശോധന പൂർത്തിയായി. കമ്മീഷൻ നിയോഗിച്ച 121 റിട്ടേണിങ് ഓഫീസർമാരും 121 നിരീക്ഷകൻമാരും സ്ഥാനാർഥികളുടെ 455 ഏജന്റുമാരും സൂക്ഷമപരിശോധനയിൽ പങ്കെടുത്തു. ഒരു പോളിങ് സ്‌റ്റേഷനിലും പൊരുത്തക്കേടുകളോ ക്രമക്കേടോ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ് റീപോളിങ് ശിപാർശ ചെയ്യാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News