വിനോദയാത്ര മരണയാത്രയായി; മഹാരാഷ്ട്രയിൽ അധ്യാപകർ നോക്കിനിൽക്കെ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

സ്വകാര്യ കോച്ചിങ് അക്കാദമിയിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

Update: 2026-10-01 16:03 GMT
Editor : Athulya | By : Web Desk

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. പൂണെ ജില്ലയിലെ അലാന്തിയിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിലിനൊടുവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ദിഗി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചിലാണ് അപകടമുണ്ടായത്. അലന്തിയിലുള്ള വിന്നേഴ്‌സ് അക്കാദമി എന്ന കോച്ചിങ് സെന്ററിലെ 25 ആൺകുട്ടികളും 17 പെൺകുട്ടികളും 6 അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വിനോദയാത്രയുടെ ഭാഗമായി ബീച്ചിലെത്തിയത്. ഇവരിൽ എട്ട് വിദ്യാർഥികൾ കടലിലിറങ്ങുകയും വെള്ളത്തിന്റെ ഒഴുക്കും ആഴവും കണക്കാക്കാൻ കഴിയാതെ തിരമാലയിൽപെട്ട് മുങ്ങിപ്പോവുകയുമായിരുന്നു.

തൻമയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വസങ്കർ, രാജ്‌വീർ യുവരാജ് വാഹിലെ, യാഷ് കിരൺ വാങ്കഡെ, സോഹം തുക്കാറാം ഭണ്ഡ്‌വാൾക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങളാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

അപകടത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. സംഭവം അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. 

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News