ദീപാവലിയുടെ തലേന്നാൾ പ്രധാനമന്ത്രി മോദി അയോധ്യയിൽ; രാമക്ഷേത്രത്തിൽ പൂജ നടത്തി

എല്ലാവരെയും കൂടെക്കുട്ടി, ഒരാളെയും ഉപേക്ഷിക്കാതിരുന്ന ശ്രീരാമനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാർ സബ്കാ സാഥ്, സബ്കാ വികാസ് മുദ്രാവാക്യം സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2022-10-23 14:47 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ദീപാവലിയുടെ തലേന്നാൾ അയോധ്യയിലെത്തി ആഘോഷപരിപാടികളിൽ പങ്കുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയുടെ ഭാഗമായി സരയു നദിക്കരയിൽ നടന്നുവരാറുള്ള ദീപോത്സവത്തിന്റെയും ഭാഗമായി മോദി. തുടർച്ചയായി ആറാം വർഷം നടക്കുന്ന ആഘോഷത്തിൽ 15 ലക്ഷം ദീപങ്ങളാണ് കത്തിച്ചത്.

അയോധ്യയിലെത്തിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാമക്ഷേത്ര നിർമാണസ്ഥലത്തെത്തി പൂജ നടത്തി. 2020 ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിനു തുടക്കമിട്ട ഭൂമിപൂജയ്ക്കു ശേഷം ഇതാദ്യമായാണ് മോദി ഇവിടെയെത്തുന്നത്. തുടർന്ന് ക്ഷേത്രനിർമാണത്തിന്റെ പുരോഗതി വിലയിരുത്തി. ഇവിടെ തന്നെ പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകവും നിർവഹിച്ചു.

ശേഷമാണ് സരയൂ നദിക്കരയിലെത്തി ദീപോത്സവത്തിൽ പങ്കുചേർന്നത്. ശ്രീരാമന്റെ ദൃഢനിശ്ചയത്തിൽനിന്ന് പാഠമുൾക്കൊള്ളണമെന്നും നവ ഇന്ത്യ എല്ലാ വികസനരംഗങ്ങളിലും ഉയരങ്ങളിലെത്തുമെന്നും ചടങ്ങിൽ മോദി പറഞ്ഞു.

രാജ്പഥിന്റെ പേര് കർത്തവ്യപഥ് ആക്കിയതിനു പിന്നിൽ പ്രചോദനമായത് ശ്രീരാമനാണെന്നും മോദി വ്യക്തമാക്കി. സബ്കാ സാഥ്, സബ്കാ വികാസ്(എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗതി) എന്ന കേന്ദ്രസർക്കാർ മുദ്രാവാക്യത്തിനു പിന്നിലുള്ള പ്രചോദനവും രാമനാണ്. എല്ലാവരെയും കൂടെക്കുട്ടിയയാളാണ് ശ്രീരാമൻ. ഒരാളെയും ഒഴിവാക്കിയില്ല. അദ്ദേഹത്തിന്റെ കർത്തവ്യ ബാൽ എന്ന അധ്യാപനത്തിൽനിന്നാണ് കർത്തവ്യപഥ് എന്ന പേര് സ്വീകരിച്ചതെന്നും മോദി വെളിപ്പെടുത്തി.

Summary: PM Narendra Modi visits Ayodhya on the eve of the Diwali festival and launches Deepotsav celebrations

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News