ഖാർഗെയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ഫാസിസ്റ്റ് ശക്തികൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ഭീഷണികൾക്കുമെതിരെ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നാണ് വിജയത്തിനുശേഷം ഖാർഗെ ആഹ്വാനം ചെയ്തത്

Update: 2022-10-19 13:39 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ ആശംസകളും നേരുന്നതായി മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായുള്ള പുതിയ ഉത്തരവാദിത്തം ലഭിച്ച മല്ലികാർജുൻ ഖാർഗെയ്ക്ക് എല്ലാ ആശംസയും നേരുന്നു. മുന്നോട്ടുള്ളത് ഫലപ്രദമായ ഒരു കാലഘട്ടമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഫാസിസ്റ്റ് ശക്തികൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ഭീഷണികൾക്കുമെതിരെ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നാണ് ഖാർഗെ വിജയത്തിനുശേഷം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ് ഖാർഗെ. പാർട്ടിയിൽ വലിയവനും ചെറിയവനുമില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ യഥാർത്ഥ കോൺഗ്രസ് പടയാളിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

രണ്ടു പതിറ്റാണ്ടിനുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ഖാർഗെ വിജയിച്ചത്. ഖാർഗെയ്ക്ക് 7,897 വോട്ട് ലഭിച്ചപ്പോൾ 1,072 വോട്ടുമായി ശശി തരൂർ മികച്ച പ്രകടനം കാഴ്ചവച്ചു. 416 വോട്ട് അസാധുവായും പ്രഖ്യാപിച്ചിട്ടുണ്ട്.

24 വർഷത്തിനുശേഷം കോൺഗ്രസ് നേതൃത്വത്തിലെത്തുന്ന നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള നേതാവാണ് ഖാർഗെ. ഈ മാസം 26ന് പാർട്ടി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ അദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

Summary: PM Narendra Modi congratulates Mallikarjun Kharge on being elected as Congress president

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News