''മോദി ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്താൻ അധ്വാനിക്കുമ്പോൾ പ്രതിപക്ഷം ചീത്തപ്പേരുണ്ടാക്കുന്നു''; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

കോവിഡിനിടയില്‍ എട്ടു മാസംകൊണ്ട് 80 കോടി ജനങ്ങൾക്കാണ് സർക്കാർ ഭക്ഷണം നൽകിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

Update: 2021-11-07 15:07 GMT
Editor : Shaheer | By : Web Desk
Advertising

രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനാധ്വാനം ചെയ്യുമ്പോൾ പ്രതിപക്ഷം ചീത്തപ്പേരുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഡൽഹിയിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വാക്‌സിനേഷൻ പരിപാടികളുടെ പേരിൽ ഇന്ത്യയ്ക്ക് ആഗോളതലത്തൽ പ്രശംസ ലഭിക്കുമ്പോൾ തുടക്കം തൊട്ടേ അവിശ്വാസവുമായെത്തിയ പ്രതിപക്ഷത്തെയും ഓർക്കുകയാണെന്ന് നിർമല പറഞ്ഞു. വാക്‌സിനേഷനും പൊതു ആരോഗ്യ പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുമായി 36,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. എട്ടു മാസത്തിനിടെ 80 കോടി ജനങ്ങൾക്കാണ് സർക്കാർ ഭക്ഷണം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യ വലിയ മാറ്റങ്ങളാണ് മുന്നിൽകാണുന്നത്. ഡിജിറ്റൽ ഇന്ത്യ ദൗത്യം അവയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെയും ഡിജിറ്റൽ ഇന്ത്യ മിഷന്റെയും സഹായത്താൽ ആത്മനിർഭർ ഭാരത് രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും-നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News