ഡൽഹിയിൽ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്
2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി
Update: 2023-08-21 05:49 GMT
പ്രതീകാത്മക ചിത്രം
ഡല്‍ഹി: ഡൽഹിയിൽ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനായ പ്രമോദയ് ഖന്നയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.
പീഡനത്തിൽ ഗർഭിണിയായ തന്നെ പ്രതിയുടെ ഭാര്യ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ മരിച്ചു പോയ പിതാവ് പ്രതിയുടെ സുഹൃത്ത് ആയിരുന്നു. പിതാവിൻ്റെ മരണ ശേഷമാണ് പെൺകുട്ടി പ്രതിക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.
updating