വേ​ഗത്തിലോടുന്ന കാറിന് മുകളിൽ സാഹസിക യാത്ര; നടൻ പവൻ കല്യാണിനെതിരെ കേസ്

സിനിമാ സ്റ്റൈലിലായിരുന്നു നടന്റേയും പരിവാരങ്ങളുടേയും വരവ്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്.

Update: 2022-11-12 15:30 GMT

ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിനെതിരെ കേസ്. അമിതവേ​ഗതിലോടുന്ന കാറിന് മുകളിലിരുന്ന സാഹസികയാത്ര നടത്തിയ സംഭവത്തിലാണ് നടപടി. അമിതവേ​ഗതയിലും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വാഹനമോടിച്ചതിനാണ് കേസ്. കാറിന്റെ മുകളിലിരുന്ന് യാത്ര ചെയ്യുന്ന പവൻ കല്യാണിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

സംഭവത്തിൽ പി ശിവകുമാർ എന്നയാളുടെ പരാതിയിലാണ് പൊലീസ് നടനും കാർ ഡ്രൈവർക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്. ഇവരുടെ അപകടകരമായ ഡ്രൈവിങ് മൂലം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താൻ റോഡ‍ിൽ വീണതായി പരാതിയിൽ പറയുന്നു.

Advertising
Advertising

നടൻ കാറിന് മുകളിലിരിക്കുകയും ഡ്രൈവർ അമിതവേ​ഗത്തിലും അപകടകരമായ വിധത്തിലും വാഹനം ഓടിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു.

റോഡ് വീതി കൂട്ടലിന്റെ ഭാ​ഗമായി ​ഗുണ്ടൂർ ജില്ലയിലെ ഇപ്പതം ​ഗ്രാമത്തിൽ വീട് നഷ്ടമായ ആളുകളെ കാണാനായാണ് ജനസേന പാർട്ടി അധ്യക്ഷൻ കൂടിയായ നടൻ ഇത്തരമൊരു രീതിയിൽ എത്തിയത്. പിന്നാലെ സംഭവം വിവാദമാവുകയായിരുന്നു. നടന്റെ കാറിനെ അനു​ഗമിച്ച് നിരവധി കാറുകളും ഇവിടേക്ക് എത്തിയിരുന്നു.

സിനിമാ സ്റ്റൈലിലായിരുന്നു നടന്റേയും പരിവാരങ്ങളുടേയും വരവ്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. തുടക്കത്തിൽ, മംഗളഗിരിയിലെ ജെഎസ്പി ഓഫീസിൽ വച്ച് കല്യാണിന്റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് അനുമതി ലഭിച്ച ശേഷം, ഗ്രാമത്തിലെത്താൻ പാർട്ടി തലവൻ തന്റെ കാറിന്റെ മുകളിൽ ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News