ഭാര്യയുണ്ടായിരിക്കെ രഹസ്യമായി രണ്ടാം വിവാഹത്തിന് ശ്രമിച്ച് പൊലീസുകാരൻ; നീക്കം പൊളിച്ച് പൊലീസുകാർ
ഒരു ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. എന്നാൽ ഇതറഞ്ഞ ഭാര്യയും കുടുംബവും ഹോട്ടലിലെത്തി.
ജയ്പ്പൂർ: ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപ്പെടുത്താതിരിക്കെ, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള പൊലീസുകാരന്റെ ശ്രമം പൊളിഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ വെള്ളിയാഴ്ചയാണ് സംഭവം.
ജയ് കിഷൻ എന്ന കോൺസ്റ്റബിളാണ് രഹസ്യമായി രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചത്. ഒരു ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. എന്നാൽ ഇതറഞ്ഞ ഭാര്യയും കുടുംബവും ഹോട്ടലിലെത്തി.
തുടർന്ന്, ഇവർ വിവരമറിയിച്ചതു പ്രകാരം ഹോട്ടലിലെത്തിയ പൊലീസുകാർ ചടങ്ങ് നിർത്തിവയ്പ്പിക്കുകയായിരുന്നു. 2011ലാണ് ജയ് കിഷൻ റീനയെ വിവാഹം കഴിച്ചതെന്ന് ഇവരുടെ സഹോദരൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.
ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം, ജയ് കിഷൻ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇതോടെ, റീന മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് ഇയാൾ രണ്ടാം വിവാഹത്തിന് ശ്രമിച്ചതെന്ന് കുടുംബം വ്യക്തമാക്കി.