ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് പൂജാ ഭട്ട്

ഹൈദരാബാദിലാണ് ഇപ്പോൾ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ടി.ആർ.എസ് ഭരിക്കുന്ന സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ യാത്രക്ക് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.

Update: 2022-11-02 07:30 GMT

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് ബോളിവുഡ് നടിയും നിർമാതാവുമായ പൂജാ ഭട്ട്. 10.5 കിലോ മീറ്റർ ദൂരം രാഹുലിനൊപ്പം നടന്നെന്ന് പൂജ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിലാണ് ഇപ്പോൾ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ടി.ആർ.എസ് ഭരിക്കുന്ന സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ യാത്രക്ക് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചന്ദ്രശേഖര റാവു ഒരേ സമയം ബി.ജെ.പിക്കൊപ്പം നിൽക്കുകയും ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്യുന്നതെന്ന് ഖാർഗെ പരിഹസിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News