2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152 കോടി കടക്കും,സ്ത്രീ അനുപാതം വര്‍ധിക്കും; കേന്ദ്ര റിപ്പോർട്ട്

സ്ത്രീ-പുരുഷ അനുപാതം 952 ആയി വർധിക്കും

Update: 2024-08-13 11:21 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: 2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152.2 കോടി ആകുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ വിമൻ ആന്റ് മെൻ ഇന്ത്യ 2023 റിപ്പോർട്ട്. 2011 ഫെബ്രുവരിയിലെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 121, 08,54,977 കോടിയായിരുന്നു.

പുതിയ പഠനമനുസരിച്ച്, 2036-ൽ ജനസംഖ്യയുടെ 48.8 ശതമാനം സ്ത്രീകളായിരിക്കും. 2011-ൽ ഇത് 48.5 ശതമാനമായിരുന്നു. ഇതോടെ സ്ത്രീ-പുരുഷ അനുപാതം 952 ആയി വർധിക്കും. 2011ൽ 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്നായിരുന്നു കണക്ക്.

കൂടാതെ 15 വയസിന് താഴെയുള്ളവരുടെ എണ്ണത്തിലും കുറവ് വരും. പ്രത്യുൽപാദനക്ഷമത കുറയുന്നതാണ് ഇതിന്റെകാരണം.60 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതം ഈ 25 വർഷത്തിനുള്ളിൽ വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം കൂടി.2017-18 മുതൽ 2022-23 വരെ പുരുഷന്മാരുടെ തൊഴിൽപങ്കാളത്ത നിരക്ക് 75.8 നിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 23.3 ൽ നിന്ന് 37 ആയും വർധിച്ചിട്ടുണ്ട്.

2016 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം 20,24- 25,29 വയസിനുള്ളിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം, 35-39 വയസിനുള്ളിൽ അമ്മയാകുന്നവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ട് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News