ഊട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികൾ മരിച്ചു

രണ്ടു തൊഴിലാളികളുടെ നില ഗുരുതരമാണ്

Update: 2024-02-07 11:12 GMT
Editor : Lissy P | By : Web Desk

ഊട്ടി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ   ലവ്ഡേയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ഒരു ഭാഗം തകർന്ന് തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു. രണ്ടു തൊഴിലാളികളുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനത്തിനിടെയാണ് അപകടമുണ്ടായത്. സക്കില (30), സംഗീത (35), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ രണ്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും ഊട്ടി പൊലീസ് പറഞ്ഞു. അപകടത്തില്‍  ആറ് പേര്‍ മരിച്ചതായി  ഊട്ടി ജനറൽ ആശുപത്രി ഡീൻ പത്മിനി സ്ഥിരീകരിച്ചു.ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ ഊട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഊട്ടി പൊലീസ് അറിയിച്ചു.

Advertising
Advertising


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News