ഉത്തരാഖണ്ഡിൽ മുസ്‌ലിംകളുടെ കടകൾ അടയ്ക്കണമെന്ന് ഭീഷണി

ജൂൺ 15-നകം കടകൾ അടച്ച് സ്ഥലംവിടണമെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്.

Update: 2023-06-06 14:24 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിംകളുടെ കടകൾ അടയ്ക്കണമെന്ന് ഭീഷണി. ഉത്തരകാശിയിലെ മുസ്‌ലിംകളുടെ കടകളിൽ പോസ്റ്ററുകൾ പതിച്ചു. 15-ാം തിയതിക്കകം കടകൾ അടച്ച് സ്ഥലംവിടണമെന്നാണ് ഭീഷണി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലവ് ജിഹാദാണെന്ന് ആരോപിച്ച് ഉത്തരകാശിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററുകൾ പതിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഉത്തരകാശിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ലവ് ജിഹാദ്, ലാന്റ് ജിഹാജ് തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും വേണ്ടിവന്നാൽ അതിനെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News