മലയാളത്തിൽ ഓണാശംസകൾ ചേർന്ന് പ്രധാനമന്ത്രി

നബിദിനമാഘോഷിക്കുന്നവർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു

Update: 2025-09-05 05:46 GMT

ന്യൂഡൽഹി: ലോകമെമ്പാടും ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് മോദി ആശംസിച്ചു. മലയാളത്തിലാണ് മോദിയുടെ എക്‌സ് പോസ്റ്റ്. നബിദിനമാഘോഷിക്കുന്നവർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ.

Advertising
Advertising

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News