രാഹുലിനൊപ്പം പ്രിയങ്കയും പാര്‍ലമെന്‍റില്‍ എത്തുന്നതോടെ ബിജെപിക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും: സച്ചിന്‍ പൈലറ്റ്

വയനാട്ടില്‍ പ്രിയങ്ക ചരിത്രവിജയം നേടുമെന്നും സച്ചിന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു

Update: 2024-11-22 09:20 GMT

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്‍റിലെത്തുന്നതോടെ ബിജെപിക്കും എന്‍ഡിഎക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. വയനാട്ടില്‍ പ്രിയങ്ക ചരിത്രവിജയം നേടുമെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

"അവർ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു, ഒരു സമയത്ത് രാഹുൽ , സോണിയ എന്നിവർക്ക് വേണ്ടി വിപുലമായി പ്രചാരണം നടത്തി, അതുകൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുമായി അവർക്ക് വളരെ നല്ല ബന്ധമുണ്ട്," മുൻ കേന്ദ്രമന്ത്രി കൂടിയായ സച്ചിന്‍ പറഞ്ഞു. ''രാജ്യത്തുടനീളമുള്ളവര്‍ക്ക് പ്രിയങ്കരിയാണ് അവര്‍. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടി പാര്‍ലമെന്‍റില്‍ അവര്‍ ശബ്ദമുയര്‍ത്തും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി സർക്കാരിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് . കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ അവരെ നിർബന്ധിച്ചു. പ്രിയങ്കയും രാഹുലിനൊപ്പം ചേരുന്നതോടെ എൻഡിഎയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ ദിവസങ്ങളായിരിക്കും'' പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 13നാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. നാളെയാണ് വോട്ടെണ്ണല്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News