ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; ജി20ക്ക് എതിരെയും പരാമർശം

ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

Update: 2023-08-27 09:05 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷമുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലേ ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശം ഉണ്ട്. ചുവരെഴുത്തുകൾ മായ്ച്ച ഡൽഹി പോലീസ് സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചു.

ഖലിസ്ഥാൻ രാജ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെയുമായിരുന്നു ചുവരെഴുത്തുകൾ. പിന്നാലെ, ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട നഗരങ്ങളിൽ പോലീസ് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്തി കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News