ഹംഗറിയിലെ ഫോട്ടോ വച്ച് മോദിക്കും യോഗിക്കും പ്രമോഷൻ; ചിത്രം പങ്കുവച്ചത് ബിജെപി ദേശീയ സെക്രട്ടറി അടക്കം പ്രമുഖർ

പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്

Update: 2021-11-18 10:01 GMT
Editor : Shaheer | By : Web Desk
Advertising

യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പ് സഹിതമുള്ള പൂർവാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഉത്തർപ്രദേശിലെ ഒൻപത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340 കി.മീറ്റർ വരുന്ന ആറുവരിപ്പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യങ്ങളിൽ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ദേശീയപതാകയുടെ ത്രിവർണനിറത്തിൽ പുകപറത്തി പറക്കുന്ന യുദ്ധവിമാനങ്ങളുടെ പശ്ചാത്തലത്തിൽ എക്‌സ്പ്രസ് വേയിലൂടെ നടക്കുന്ന മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. എന്നാൽ, ബിജെപി ദേശീയ സെക്രട്ടറി അടക്കമുള്ള പ്രമുഖർ പങ്കുവച്ച ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

13 വർഷങ്ങൾക്കുമുൻപ് ഹംഗറിയിൽ നടന്ന ഒരു പരിപാടിക്കിടെ എടുത്ത ഫോട്ടോയാണ് ഇപ്പോൾ മോദിക്കും യോഗിക്കും പ്രമോഷനായി വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 2008 ഓഗസ്റ്റിൽ നടന്ന കെക്‌സ്‌കെമെറ്റ് എയർഷോയിലെ ചിത്രമാണിത്. ഇറ്റാലിയൻ സേനയ്ക്കുകീഴിലുള്ള വ്യോമാഭ്യാസ സംഘമായ ഫ്രീസി ട്രൈകളോറിയുടെ പ്രകടനമായിരുന്നു ഇത്. അന്താരാഷ്ട്ര ഫോട്ടോ വെബ്‌സൈറ്റായ ഷട്ടര്‍‌സ്റ്റോക്കിൽനിന്ന് എടുത്ത ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാർ ചിത്രം പങ്കുവച്ചവരിൽ പ്രമുഖനാണ്. ഗുജറാത്തിലെ ഐകൽദാം ആശ്രമത്തിലെ പുരോഹിതനായ യോഗി ദേവ്‌നാഥ് മോദിക്കും യോഗിക്കും നന്ദി പറഞ്ഞാണ് ഫോട്ടോ ട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ 1.3 മില്യൻ ഫോളോവർമാരുണ്ട് ദേവ്‌നാഥിന്. ആയിരം വാക്കിനു തുല്യമാണ് ഈ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് സംഘ്പരിവാർ സഹയാത്രികയായ സുനന്ദ വഷിഷ്ഠ് ഇതു പങ്കുവച്ചത്. ഈ ചിത്രത്തിൽനിന്ന് പലതും അനുമാനിക്കാനാകും. ഇന്ത്യൻ രാഷ്ട്രീയം കൃത്യമായി പിന്തുടരുന്നുണ്ടെങ്കിൽ ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചന ഇതിലുണ്ടെന്നും സുനന്ദ പറയുന്നു.

Summary: Several social mediao users, including Bharatiya Janata Party National Secretary Y. Satya Kumar, shared an image featuring PM Modi and Uttar Pradesh Chief Minister Yogi Adityanath standing in front of several fighter jets in Purvanchal Expressway. The photo of the fighter jets is actually from the Kecskemet Airshow, an event that took place in Hungary in August 2008.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News