ബിഹാറിൽ 2.93 കോടി പേർ രേഖകൾ ഹാജരാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിൽ പ്രതിഷേധം

പൗരത്വം തെളിയിക്കാനുള്ള നിർദേശമെന്ന് പ്രതിപക്ഷം

Update: 2025-06-30 04:07 GMT

ബിഹാർ: ബിഹാറിൽ രണ്ട് കോടി 93 ലക്ഷം പേർ രേഖകൾ ഹാജരാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിൽ പ്രതിഷേധം. പൗരത്വം തെളിയിക്കാനുള്ള നിർദേശമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2003 ന് ശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരാണ് രേഖകൾ സമർപ്പിക്കേണ്ടത്.

അതേസമയം, ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. തേജസ്വി യാദവ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ബിഹാറിൽ ഏഴ് കോടി 89 ലക്ഷം വോട്ടർമാർ ആണുള്ളത്. ഇതിൽ രണ്ട് കോടി 93 ലക്ഷം ആളുകളോടാണ് പട്ടികയിൽ  തുടരണമെങ്കിൽ രേഖകൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ആളുകളുടെ പൗരത്വം തെളിയിക്കുന്ന രേഖങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മസ്ഥലം, ജനന തീയതി, മാതാപിതാക്കളുടെ ജന്മസ്ഥലം ഉൾപ്പടെയുള്ള രേഖകളാണ് ഹാജരാകേണ്ടത്. ഇത് എൻആർസി വളഞ്ഞ രൂപത്തിൽ നടപ്പിലാക്കാനുള്ള നടപടിയാണ് എന്നതിനാലാണ് പ്രതിഷേധം. ആർജെഡിക്കും കോൺഗ്രസിനും പുറമെ തൃണമൂൽ കോൺഗ്രസാണ് ഈ വിഷയത്തിൽ രാജ്യവ്യപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News